സ്‌കോളര്‍ഷിപ്പ് ഡയറക്ടറി

Posted on: 02 Sep 2015കൊച്ചി: കേരളത്തിനകത്തും പുറത്തും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാവുന്ന ആയിരത്തോളം സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ സ്‌കോളര്‍ഷിപ്പ് ഡയറക്ടറി പുറത്തിറങ്ങി. ഒന്നാം ക്ലാസ് മുതല്‍ പി.എച്ച്.ഡി. തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറിതര ഏജന്‍സികള്‍ നല്‍കുന്ന 100 രൂപ മുതല്‍ 27 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ് ഓരോ സ്‌കോളര്‍ഷിപ്പുകളും.
ജില്ലയില്‍ നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 വിദ്യാര്‍ത്ഥികള്‍ക്കും 100 സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഡയറക്ടറി നല്‍കും. ഈ വര്‍ഷം വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഡയറക്ടറി ആവശ്യമുള്ളവര്‍ പേരും വിലാസവും 8593089816 എന്ന നമ്പറിലേക്കോ scrkerala@gmail.com എന്ന ഇമെയിലിലേക്കോ അയയ്ക്കണം.

More Citizen News - Ernakulam