ഓണാേഘാഷവും കുടുംബസംഗമവും

Posted on: 01 Sep 2015കളമശ്ശേരി: കളമശ്ശേരി എന്‍.എസ്.എസ്. കരയോഗം ഓണാഘോഷവും കുടുംബസംഗമവും നടത്തി. പാതിരാക്കാട്ട്കാവ് മാധവ്ജി ഭജനഹാളില്‍ നടത്തിയ കുടുബസംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.എന്‍. വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓണാഘോഷം പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ആര്‍. പരമേശ്വരന്‍ പിള്ള അധ്യക്ഷനായി. സെക്രട്ടറി സി.ആര്‍. പത്മനാഭന്‍ നായര്‍, വൈസ് പ്രസിഡന്റ് കെ. പ്രദീപ് കുമാര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എസ്. വിശ്വംഭരന്‍, കൗണ്‍സിലര്‍ ടി.ടി. കനകമ്മ എന്നിവര്‍ സംസാരിച്ചു.
ഗണപതിഹോമം, അത്തപ്പൂവിടല്‍, വിവിധ കലാമത്സരങ്ങള്‍, ആചാര്യ അനുസ്മരണം, കളമശ്ശേരി വനിതാ സമാജത്തിന്റെ തിരുവാതിരകളി, ഓണസ്സദ്യ എന്നിവ ഉണ്ടായി. താലൂക്ക് യൂണിയന്‍ വനിതാ സമാജം സെക്രട്ടറി ജലജകുമാരി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
തൃക്കാക്കര:
ജേര്‍ണലിസ്റ്റ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി. പ്രസിഡന്റ് എ. മാധവന്‍, സെക്രട്ടറി ജോണി തോമസ്, ട്രഷറര്‍ സി. വിശ്വനാഥന്‍, രാജി മനോജ്, പി.വി. രാധാമണി, കെ. ശ്രീജിത് എന്നിവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്ക് ഊര്‍മിളേഷ് കുമാര്‍, ജി. വസന്തകുമാരി, സി.കെ. സുഭദ്രാമ്മ എന്നിവര്‍ സമ്മാനദാനം നടത്തി.

More Citizen News - Ernakulam