പച്ചാളം ശ്മശാനത്തില്‍ 'ശാന്തി കവാടം' ഒരുങ്ങി

Posted on: 01 Sep 2015ഉദ്ഘാടനം മൂന്നിന്


കൊച്ചി : പച്ചാളം ശ്മശാനം ഇനി 'ശാന്തി കവാടം'. ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം പച്ചാളത്ത് ഒരുങ്ങിക്കഴിഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് ഒരു കോടി ചെലവഴിച്ചാണ് പഴയ വിറക് ശ്മശാനത്തിന്റെ സ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ഗ്യാസ് ക്രിമറ്റോറിയം പണികഴിപ്പിച്ചിരിക്കുന്നത്.
ഓഫീസ് മുറി, യോഗ ഹാള്‍, ടോയ്‌ലറ്റ്, പൂജാകര്‍മ്മങ്ങള്‍ക്കുള്ള മുറി, ഗ്യാസ് ചേമ്പര്‍ എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്. എട്ട് സിലിന്‍ഡറുകള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ വേഗത്തില്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് അടക്കമുള്ള കാര്യങ്ങള്‍ കൊച്ചി നഗരസഭ വാങ്ങും.
ശ്മശാനത്തിന്റെ മുന്‍ഭാഗം മുഴുവന്‍ ടൈല്‍ പാകിയിട്ടുണ്ട്. ചെറിയ ഉദ്യാനവും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. ശ്മശാനത്തിന്റെ ഗേറ്റ് ന
ടുവിലേക്ക് മാറ്റിസ്ഥാപിച്ച് പുതിയ വഴി തയ്യാറാക്കി. ഇതിനായി പൊറ്റക്കുഴി റോഡില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കും. ആംബുലന്‍സുകള്‍ അകത്തേക്ക് കയറ്റി മൃതദേഹം ഇറക്കാന്‍ കഴിയുന്നവിധമാണ് വഴിയൊരുക്കിയിട്ടുള്ളത്.
ഇതിനോടൊപ്പമുള്ള പഴയ വിറക് ശ്മശാനം പുതുക്കും. ഇതിനായി കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ പതിനഞ്ച് ലക്ഷം വകയിരുത്തിയിട്ടുണ്ട്.
പച്ചാളം ശ്മശാനത്തില്‍ 'ശാന്തി കവാട'ത്തിന്റെ ഉദ്ഘാടനം സപ്തംബര്‍ മൂന്നിന് 12 മണിക്ക് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും.

More Citizen News - Ernakulam