നിവേദനം സമര്‍പ്പിച്ചു
Posted on: 01 Sep 2015
കൊച്ചി : കേരളത്തിലെ കുഡുംബി സമുദായത്തെ പട്ടിക ജാതി/വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര പ്രതിരോധ മന്ത്രിക്കും നിവേദനം നല്കി. കേരള കുഡുംബി ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജി. ബാലകൃഷ്ണന്, സംസ്ഥാന സെക്രട്ടറി പി.വി. മഹേഷ്, വൈസ് പ്രസിഡന്റ് എസ്.ആര്. ലക്ഷ്മണന് തുടങ്ങിയവര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.