താടിയെല്ലിന്റെ സന്ധിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

Posted on: 01 Sep 2015



കൊച്ചി: ആര്‍ത്രൈറ്റിസ് ബാധിച്ച് തലയോട്ടിയുമായി യോജിച്ചുേപായ താടിയെല്ലിന്റെ സന്ധിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ജുവനൈല്‍ ആര്‍ത്രൈറ്റിസ് ബാധിച്ച 16 വയസ്സുകാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ശൈശവത്തില്‍ ബാധിച്ച അസുഖം മൂലം പതിമൂന്നു വര്‍ഷമായി വായ തുറക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു യുവതി. കാല്‍മുട്ടു പോലെ മറ്റു സന്ധികള്‍ മാറ്റിവെയ്ക്കുന്നത് സാധാരണമാണെങ്കിലും കേരളത്തിലാദ്യമായാണ് താടിയെല്ലിന്റെ സന്ധി പൂര്‍ണമായും മാറ്റിവെയ്ക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ യുവതി സുഖം പ്രാപിച്ചു വരുന്നതായി ക്രേനിയോ ഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവി ഡോ: പ്രമോദ് സുഭാഷ് പറഞ്ഞു

More Citizen News - Ernakulam