ശീനാരായണജയന്തി ആഘോഷിച്ചു

Posted on: 01 Sep 2015



തൃപ്പൂണിത്തുറ: എരൂര്‍ മാത്തൂര്‍ എസ്എന്‍ഡിപി ശാഖായോഗം ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് ഷൈല്‍കുമാര്‍ തോപ്പില്‍ വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി. മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ഘോഷയാത്രയും നടത്തി. പ്രതാപന്‍ എ.എസ്. സ്വാഗതം പറഞ്ഞു.
പള്ളുരുത്തി:
ശ്രീനാരായണ ആദര്‍ശ യുവജന സംഘത്തിന്റെ ചതയദിനാഘോഷ പരിപാടികള്‍ മാലതി ജി. മേനോന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്. വിപിന്‍ അധ്യക്ഷനായി. പ്രൊഫ. ആലീസ് മാണി മുഖ്യപ്രഭാഷണം നടത്തി. തിരുവാതിരകളി മത്സരമുണ്ടായി. വി.കെ. പ്രദീപ്, തമ്പി സുബ്രഹ്മണ്യന്‍, പി. രാജേഷ്, സാജന്‍ പള്ളുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.
പള്ളുരുത്തി: കൊച്ചിന്‍ ശ്രീനാരായണ ക്ലബ്ബിന്റെ ചതയദിനാഘോഷം സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ ഉദ്ഘാടനം ചെയ്തു. വിപിന്‍ പള്ളുരുത്തി അധ്യക്ഷനായി. ജോര്‍ജ് കിളിയാറ, ആര്‍. ഷാജി, സി.ജി. സുധീര്‍, എം.എ. മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam