പി.എം.ജി.എസ്.വൈ. റോഡുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും -ജോസ് കെ. മാണി എം.പി.
Posted on: 01 Sep 2015
മുളന്തുരുത്തി: നിര്‍മാണം നടക്കുന്ന പി.എം.ജി.എസ്.വൈ. റോഡുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജോസ് കെ. മാണി എം.പി. മുളന്തുരുത്തി പഞ്ചായത്തിലെ റോഡുകള്‍ സന്ദര്‍ശിക്കുകയായിരുന്നു എം.പി. പെരുമ്പിള്ളി നട-കാവുംമുകള്‍ റോഡ്, ആരക്കുന്നം-കാഞ്ഞിരിക്കാപ്പിള്ളി-പുളിക്കമാലി റോഡ് എന്നിവയാണ് സന്ദര്‍ശിച്ചത്. ആരക്കുന്നം-കാഞ്ഞിരിക്കാപ്പിള്ളി-പുളിക്കമാലി റോഡ് നിര്‍മാണത്തിന് 1.21 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ടാറിംഗ് വരെ പൂര്‍ത്തിയായിക്കഴിഞ്ഞു.
1.43 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന പെരുമ്പിള്ളി-കാവുംമുകള്‍ റോഡിന്റെ ടാറിംഗ് നടന്നിട്ടില്ല. കലിങ്ക് നിര്‍മാണം കഴിഞ്ഞു.