അമ്മമാരെ ആദരിച്ചു

Posted on: 01 Sep 2015



കുമ്പളങ്ങി: കുമ്പളങ്ങി സെന്റ് ആന്റണീസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അമ്മമാരെ ആദരിച്ചു. 50 ഓളം അമ്മമാരെയാണ് ആദരിച്ചത്.
'സ്‌നേഹപൂര്‍വം അമ്മച്ചിക്ക് ' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പ്രൊഫ. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യന്‍ പനച്ചിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. റെക്‌സണ്‍ ചുള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. ജോബി പനയ്ക്കല്‍, സിസ്റ്റര്‍ ഫാക്‌സി, ശരത് ബാവക്കാട്ട്, ജെന്‍സണ്‍ നെടുവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam