അയ്യന്‍കാളി ജയന്തി ആഘോഷിച്ചു

Posted on: 01 Sep 2015



മുളന്തുരുത്തി: കേരള പുലയന്‍ മഹാസഭ മുളന്തുരുത്തി ശാഖയുടെ ആഭിമുഖ്യത്തില്‍ 153-ാമത് അയ്യന്‍കാളി ദിനാചരണം നടത്തി. മുളന്തുരുത്തി പള്ളിത്താഴത്തു നിന്നും തെയ്യത്തിന്റെയും മറ്റു കലാരൂപങ്ങളുടെയും അകമ്പടിയോടെ സമ്മേളന സ്ഥലമായ മുളന്തുരുത്തി ഇഞ്ചിമലയിലേക്ക് റാലി നടന്നു. സാംസ്‌കാരിക സമ്മേളനം മന്ത്രി അനൂപ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.ടി. ശങ്കരന്‍ ജന്മദിന സന്ദേശം നല്‍കി. ശാഖാ പ്രസിഡന്റ് വി.കെ. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ. ബിജു മുഖ്യ പ്രഭാഷണം നടത്തി.


More Citizen News - Ernakulam