മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു

Posted on: 01 Sep 2015



മാമല: കെ.പി.എം.എസ്. ശാസ്താംമുകള്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. അയ്യന്‍കാളി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശാഖയിലെ 60 കഴിഞ്ഞവരെ പൊന്നാടയണിയിച്ച് ആദരിച്ചു. എസ്.എസ്.എല്‍.സി.ക്ക് ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും നല്‍കി. ശാഖാ പ്രസിഡന്റ് എം.ടി. അജി അദ്ധ്യക്ഷനായി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എ. ശങ്കുണ്ണി ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam