നഗരസഭ ഭവനശ്രീ പദ്ധതി താക്കോല്‍ദാനം നടത്തി

Posted on: 01 Sep 2015പറവൂര്‍: നഗരസഭ ഭവനശ്രീ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി താക്കോല്‍ദാനം നടത്തി. 19-ാം വാര്‍ഡ് അത്താണി തോന്ന്യകാവ് കൈതപ്പിള്ളില്‍ ലതയ്ക്ക് വീടിന്റെ താക്കോല്‍ നല്‍കി വി. ഡി. സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വല്‍സല പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് തോപ്പില്‍, എസ്. ശ്രീകുമാരി, കെ. എ. വിദ്യാനന്ദന്‍, വനജ ശശികുമാര്‍, രമേഷ് ഡി. കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു. 1.68 കോടി രൂപ ചെലവില്‍ 145 വീടുകള്‍ക്കാണ് ഭവനശ്രീ പദ്ധതി സഹായം നല്‍കുന്നത്. രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ളവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് രണ്ട് ലക്ഷം രൂപ വീതം ഗ്രാന്‍ഡ് നല്‍കിക്കൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യഘട്ടം 58 വീടുകള്‍ പൂര്‍ത്തീകരിച്ചു.

More Citizen News - Ernakulam