സാംസ്കാരിക സമ്മേളനം നടത്തി
Posted on: 01 Sep 2015
ചെറായി : ചെറായി മനയത്തുകാട് ഗ്രാമീണ വായനശാല ആന്‍ഡ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടത്തി. പൂയപ്പിള്ളി തങ്കപ്പന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എസ്. ദിനേശ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് മാത്യൂസ് പുതുശ്ശേരിയേയും എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മയ്യാറ്റില്‍ സത്യന്, പള്ളിപ്പുറം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജു മധു, വി.കെ. സിദ്ധാര്ത്ഥന്, ടി.എസ്. ബാബു എന്നിവര്‍ പ്രസംഗിച്ചു.