മുനമ്പത്ത് ബാലഗോകുലം കുടുംബസംഗമം

Posted on: 01 Sep 2015



ചെറായി : ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മുനമ്പം ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി.
മുനമ്പം വ്യാസ നഗറില്‍ നടത്തിയ കുടുംബസംഗമം ബാലഗോകുലം സംസ്ഥാന സമിതിയംഗം വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. വി.വി. അനില്‍ അധ്യക്ഷത വഹിച്ചു.
ടി.ആര്‍. ഉണ്ണി വാര്യര്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. വേലായുധന്‍, എ.സി. ഉണ്ണികൃഷ്ണന്‍, സി.എസ്. ശൂലപാണി, എന്‍.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam