സാംസ്കാരിക മന്ദിരം ഉദ്ഘാടനം
Posted on: 01 Sep 2015
ചെറായി : ഗ്രാമീണ വായനശാല ചെറായിയുടെ നവീകരിച്ച സാംസ്കാരിക മന്ദിരത്തിന്റെ ഉദ്ഘാടനം എസ്. ശര്‍മ്മ എം.എല്‍.എ. നിര്‍വഹിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധര്മ്മന് അധ്യക്ഷത വഹിച്ചു വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ലൂയിസ്, പഞ്ചായത്തംഗം നിജു മധു, കൊച്ചി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഒ.കെ. കൃഷ്ണകുമാര്‍, എ.എസ്. ദിനേശ്, ടി.കെ. ആനന്ദന് എന്നിവര്‍ പ്രസംഗിച്ചു.