അയ്യന്‍കാളി ജന്മദിനാഘോഷം

Posted on: 01 Sep 2015



കരുമാല്ലൂര്‍: കെ.പി.എം.എസ്. 162-ാം നമ്പര്‍ പാനായിക്കുളം ശാഖ അയ്യന്‍കാളിയുടെ ജന്മദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ശാഖാംഗങ്ങള്‍ അണിനിരന്ന ഘോഷയാത്രയുണ്ടായിരുന്നു. പൊതുസമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.കെ. കമലനയന്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.എസ്. സുരേഷ് അയ്യന്‍കാളി ജയന്തിസന്ദേശം നല്‍കി. ജില്ലാപഞ്ചായത്തംഗം പി.എ. ഷാജഹാന്‍, പി.കെ. സുരേഷ്ബാബു, മേരി വര്‍ഗീസ്, പി.കെ. സുനില്‍കുമാര്‍, കെ.എന്‍. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam