ആലങ്ങാട് ചതയദിന ഘോഷയാത്ര
Posted on: 01 Sep 2015
കരുമാല്ലൂര്‍: എസ്.എന്‍.ഡി.പി. യോഗം ആലങ്ങാട് ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 161-ാം ജയന്തി ആഘോഷിച്ചു. കോട്ടപ്പുറം കെ.ഇ.എം. സ്കൂളില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ആലങ്ങാടിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം രാജീവ് നെടുകപ്പിള്ളി ഉദ്ഘാടനം ചെയ്തു. ശാഖ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ സഹായങ്ങളും പെന്‍ഷനും ചടങ്ങില്‍ വിതരണം ചെയ്തു.