ബാലസാഹിത്യ സമിതി അവാര്‍ഡ് പ്രഖ്യാപിച്ചു
Posted on: 01 Sep 2015
പറവൂര്‍: ബാലസാഹിത്യ സമിതിയുടെ 18-ാമത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പി. ടി. ഭാസ്കര പണിക്കര്‍ ബാലസാഹിത്യ അവാര്‍ഡ് പി. രാധാകൃഷ്ണനും പ്രൊഫ. കേശവന് വെള്ളിക്കുളങ്ങര ബാലശാസ്ത്ര സാഹിത്യ അവാര്‍ഡ് സി. ആര്. ദാസിനും ലഭിച്ചു. രാധാകൃഷ്ണന്റെ 'ആമിനക്കുട്ടിയുടെ ആവലാതികള്‍' എന്ന കൃതിയും ദാസിന്റെ 'സമയസ്വപ്നങ്ങള്' എന്ന കൃതിയുമാണ് അവാര്‍ഡിന് അര്‍ഹമായത്. സപ്തംബറില്‍ കൊടുങ്ങല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്ന് ബാലസാഹിത്യ സമിതി ഭാരവാഹികളായ ആനന്ദന് ചെറായി, മുരളീധരന് ആനാപ്പുഴ, അജിത്കുമാര്‍ ഗോതുരുത്ത് എന്നിവര്‍ അറിയിച്ചു.