വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്
Posted on: 01 Sep 2015
പറവൂര്‍: നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മേഖലയില്‍പ്പെട്ട മുന്‍ സൈനികരുടെ കുട്ടികളില്‍ 2015ലെ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി (ബിഎസ് സി കെമസ്ട്രി) പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അര്‍ഹരായവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സപ്തംബര്‍ അഞ്ചിനു മുമ്പ് വ്യാപാര ഭവനിലുള്ള ഓഫീസില്‍ എത്തിക്കണം.
ജോയല്‍ ദീപന് ഒന്നാം സ്ഥാനം
പറവൂര്‍: ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ യു.പി.തല വായന മത്സരത്തില്‍ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജോയല്‍ ദീപന് ഒന്നാം സ്ഥാനം നേടി. ബീജയ് ബെന്നി, ആരോണ്‍ അനില്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വായനശാല സെക്രട്ടറി എം. ജെ. ഷാജന് മനക്കില്, പി. എസ്. പോള്‍സണ്‍, പി. എ. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
അരി വിതരണം നടത്തി
പറവൂര്‍: ഏഴിക്കര പള്ളിയാക്കല്‍ സഹകരണ ബാങ്ക് അംഗങ്ങള്‍ക്ക് അഞ്ച് കിലോഗ്രാം അരി സൗജന്യമായി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ ശിവശങ്കരന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷീര-മുട്ടക്കോഴി കര്‍ഷകര്‍ക്കുള്ള ബോണസ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി. എം. രാജഗോപാല്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി. പി. ഏലിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. പി. വിജയന്, കെ. എന്‍, വിനോദ്, നിഷ ഷെറി മോഹന്‍, അസി. രജിസ്ട്രാര്‍ രാജു എം. വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.