അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാല പൂട്ടുന്നതുവരെ സമരം

Posted on: 01 Sep 2015കിഴക്കമ്പലം: കിഴക്കമ്പലത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ വക മദ്യവില്പനശാല പൂട്ടുന്നതുവരെ സമരം നടത്തുമെന്ന് ജനകീയ കൂട്ടായ്മയായ ട്വന്റി 20 അറിയിച്ചു. 28ന് മുമ്പ് ഡിേപ്പാ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഉടമയ്ക്ക് ഒഴിഞ്ഞുകൊടുക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഉത്തരവുണ്ടായിട്ടും ഡിപ്പോ തുടര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. കോടതിയലക്ഷ്യ നിലപാടെടുത്ത് ഡിപ്പോ പ്രവര്‍ത്തിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന് വിരുദ്ധമാണ്. ഇതിനെതിരെ സമരം ചെയ്യുമെന്ന് ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.
കോടതി ഉത്തരവില്‍ പറഞ്ഞിരുന്ന സമയം കഴിഞ്ഞതിനെത്തുടര്‍ന്ന് ഷോപ്പ് പ്രവര്‍ത്തിപ്പിക്കരുതെന്ന നിലപാടില്‍ ഡിപ്പോയിലേക്കുള്ള പ്രവേശനം നിഷേധിക്കാന്‍ ട്വന്റി 20 മതില്‍ കെട്ടിയിരുന്നു. എന്നാല്‍, ഞായറാഴ്ച വന്‍ സന്നാഹത്തില്‍ പോലീസ് മതില്‍ പൊളിച്ചുനീക്കി.
തിങ്കളാഴ്ച വൈകീട്ട് താമരച്ചാല്‍ ട്വന്റി 20 നഗറില്‍ വിളിച്ചുചേര്‍ത്ത ട്വന്റി 20 എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് സമരപരിപാടികള്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച വൈകീട്ട് സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Ernakulam