ഗുരുദേവ ജയന്തി ആഘോഷിച്ചു

Posted on: 01 Sep 2015കാലടി: ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി ഗുരുദേവ ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.കെ. അശോകന്‍ അധ്യക്ഷനായി. സി.ആര്‍. വിജയന്‍ ഗുരുദേവ കൃതി ആലപിച്ചു.
ശ്രീശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ ഗുരുദേവ ജയന്തി ആഘോഷം ഡോ. സി.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ സുധ പീതാംബരന്‍ 'ദൈവദശകം' ആലപിച്ചു.
കാഞ്ഞൂര്‍ പുതിയേടം ശ്രീനാരായണ ഗുരുചൈതന്യ ധര്‍മ പരിപാലന സംഘത്തിന്റെയും പ്രാര്‍ഥന കുടുംബയോഗത്തിന്റെയും നേതൃത്വത്തില്‍ ഗുരുദേവജയന്തി ആഘോഷിച്ചു. ചതയദിന സമ്മേളനം സംഘം പ്രസിഡന്റ് ടി.എന്‍. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. വേണുഗോപാല്‍ അധ്യക്ഷനായി. ബി.എഫ്. രാജു, ടി.എന്‍. ഉണ്ണികൃഷ്ണന്‍, സൗമ്യ രാജേഷ്, പി.വി. ജിത്തു എന്നിവര്‍ പ്രസംഗിച്ചു.
അങ്കമാലി: എസ്എന്‍ഡിപി മൂക്കന്നൂര്‍ ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ പി.വി. ബൈജു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബാലന്‍ അറയ്ക്കല്‍ അധ്യക്ഷനായി. ഒ.എസ്. സതീഷ് മുഖ്യപ്രഭാഷണം നടത്തി. റാലി, ഗുരുപൂജ, അര്‍ച്ചന എന്നിവയും ഉണ്ടായി.
എസ്എന്‍ഡിപി യോഗം പൂതംകുറ്റി ശാഖ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. ഘോഷയാത്ര യൂണിയന്‍ കൗണ്‍സിലര്‍ പി.വി. ബൈജു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.സി. സതീഷ് അധ്യക്ഷനായി.
എസ്എന്‍ഡിപി യോഗം കിടങ്ങൂര്‍ ശാഖയുടെ നേതൃത്വത്തില്‍ നടന്ന ശ്രീനാരായണഗുരു ജയന്തി ആഘോഷം യോഗം ബോര്‍ഡ് ഡയറക്ടര്‍ ടി.എന്‍. സദാശിവന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സൈജു ഗോപാലന്‍ അധ്യക്ഷനായി. ഗുരുപൂജ, പൂക്കള മത്സരം, ഘോഷയാത്ര, പ്രസാദ ഊട്ട്് എന്നിവയും നടന്നു.

More Citizen News - Ernakulam