ബി.ജെ.പി. കാട്ടുന്നത് ആക്രമണ മനോഭാവമെന്ന് സി.പി.എം.

Posted on: 01 Sep 2015ആലുവ: ആക്രമണം നടത്തി ശ്രദ്ധ നേടാനാണ് ബി.ജെ.പി.യുടെ ശ്രമമെന്ന് സി.പി.എം. ശിവഗിരി ബ്രാഞ്ച് ആരോപിച്ചു. ബി.ജെ.പി. പ്രവര്‍ത്തകനായ രാജപ്പനും മകന്‍ അരുണ്‍കുമാറും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് സുരാജ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മേഖലയുടെ സമാധാനന്തരീക്ഷം തകര്‍ക്കുന്നതിനായി ബി.ജെ.പി.യും ആര്‍.എസ്.എസും ചേര്‍ന്ന് മനഃപൂര്‍വം ശ്രമം നടത്തുകയാണെന്നും ബ്രാഞ്ച് സെക്രട്ടറി ജെസി ഭാസി ആരോപിച്ചു.

More Citizen News - Ernakulam