കടുങ്ങല്ലൂര്‍ ഡിവിഷനില്‍ 2.63 കോടിയുടെ പദ്ധതി

Posted on: 01 Sep 2015



കൊച്ചി: ജില്ലാ പഞ്ചായത്തിലെ കടുങ്ങല്ലൂര്‍ ഡിവിഷനില്‍ പുതിയതായി നടപ്പിലാക്കേണ്ട 2,63,09,500 രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെയും അംഗീകാരം ലഭിച്ചു. പദ്ധതി നടപ്പില്‍ വരുത്തുന്നതിനായി ജില്ലാപഞ്ചായത്തില്‍നിന്ന് ടെണ്ടര്‍ വിളിക്കുന്നതിനുള്ള നടപടികളാരംഭിച്ചു. കടുങ്ങല്ലൂര്‍ ഡിവിഷനില്‍ താഴെ പറയുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മുണ്ടിയാത്ത് റോഡ് കാന നിര്‍മാണം-5 ലക്ഷം രൂപ, കെസികെ റോഡ് റീ ടാറിങ്-5 ലക്ഷം രൂപ, ഒഡോണ്‍ റോഡ് റീ ടാറിങ്-8 ലക്ഷം രൂപ, മാരാപ്പറമ്പ് സബ് റോഡ് റീ ടാറിങ്-8 ലക്ഷം രൂപ, അയ്യരുകടവ് റോഡ് റീ ടാറിങ്-6 ലക്ഷം രൂപ, ചാന്തുമാസ്റ്റര്‍ റോഡ് റീ ടാറിങ്-5 ലക്ഷം രൂപ, മത്തായി കോളനി റോഡ് റീ ടാറിങ്-9 ലക്ഷം രൂപ, കരിമ്പാടം-യശോറാം റോഡ് റീ ടാറിങ്-10 ലക്ഷം രൂപ, തോട്ടകത്ത് റോഡ് നവീകരണം-5 ലക്ഷം രൂപ, സെന്റ് ജെയിംസ് റോഡ് കാന-5 ലക്ഷം രൂപ, വാലംതോട് നവീകരണം-29,39,500 രൂപ.
വരാപ്പുഴ ഗ്രാമപഞ്ചായത്തില്‍ പാടി മരോട്ടിച്ചുവട് റോഡ് റീ ടാറിങ്-10 ലക്ഷം രൂപ, ജനതാ റോഡ് റീ ടാറിങ്-10 ലക്ഷം രൂപ, തിരുമുപ്പം ആറാട്ടുകടവ് ലിങ്ക് റോഡ് റീ ടാറിങ്-കാന 13 ലക്ഷം രൂപ, നാഷണല്‍ റോഡ് കാന നിര്‍മാണം-10 ലക്ഷം രൂപ, എ.കെ.ജി. റോഡ് റീ ടാറിങ്-10 ലക്ഷം രൂപ, ഫാ. മാനുവല്‍ റോഡ് കാന 10 ലക്ഷം രൂപ, കോണ്‍വെന്റ് റോഡ് റീ ടാറിങ്-കാന 7 ലക്ഷം രൂപ, വട്ടപ്പോട്ട-കരിങ്ങാന്‍തുരുത്ത് റോഡ് റീ ടാറിങ്-കാന 10 ലക്ഷം രൂപ, പള്ളിനിലം റോഡ് കാന നിര്‍മാണ പൂര്‍ത്തീകരണം-1 ലക്ഷം രൂപ, ഇന്ദിരാജി റോഡ് നവീകരണം-10 ലക്ഷം രൂപ.
ആലങ്ങാട് ഗ്രാമപഞ്ചായത്തില്‍ കക്കുന്നില്‍ സബ് റോഡ് റീ ടാറിങ്-10 ലക്ഷം രൂപ, മേസ്തിരിപ്പടി റോഡ് റീ ടാറിങ്-10 ലക്ഷം രൂപ, പള്ളിപ്പടി-കരിവേലി റോഡ് സൈഡ്‌കെട്ടല്‍-5 ലക്ഷം രൂപ, അടയ്ക്കാതോട് കാന-5 ലക്ഷം രൂപ.
കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉളിയന്നൂര്‍ പരീതുപിള്ള റോഡ് റീ ടാറിങ്-5 ലക്ഷം രൂപ, ഉളിയന്നൂര്‍ പുതുവന തുരുത്തിപ്പുറം റോഡ് റീ ടാറിങ് -5 ലക്ഷം രൂപ, എടയാര്‍ സുഡ് കെമി റോഡ് റീ ടാറിങ്-10 ലക്ഷം രൂപ, എടയാര്‍ ഗവ. ആശുപത്രി റോഡ് നവീകരണം-5 ലക്ഷം രൂപ, കനാല്‍ബണ്ട് റോഡ് കാന 5 ലക്ഷം രൂപ, കുന്നുംപുറം എടയാറ്റുകാല്‍ റോഡ് റീ ടാറിങ്-6 ലക്ഷം രൂപ, ബിനാനിപുരം ഫാത്തിമ മാതാ പള്ളി റോഡ് റീ ടാറിങ്-5 ലക്ഷം രൂപ, എരമം മസ്ജിദ് റോഡ് കാന-5 ലക്ഷം രൂപ, കയന്റിക്കര വായനശാല പുസ്തകം, അലമാര-50,000 രൂപ, ഉളിയന്നൂര്‍ സാംസ്‌കാരിക നിലയം വായനശാല പുസ്തകം, അലമാര-50,000 രൂപ ഉള്‍പ്പെടെ 2,63,09,500 രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
മുപ്പത്തടം ഗവ. എച്ച്എസ്എസ്സിലെ എസ്എസ്എല്‍സി, പ്ലസ് ടു, കൊങ്ങോര്‍പ്പിള്ളി ഗവ. എച്ച്എസ്എസ്സിലെ എസ്എസ്എല്‍സി, പ്ലസ് ടു, ബിനാനിപുരം ഗവ. എച്ച്എസ്സിലെ എസ്എസ്എല്‍സി എന്നീ ക്ലാസുകളിലെ എസ്സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണം സപ്തംബര്‍ 15നകം നടപ്പിലാക്കും.

More Citizen News - Ernakulam