താഴ്ന്നുകിടന്ന കേബിളില്‍ ബൈക്ക് കുടുങ്ങി പത്ര വിതരണത്തിനിടെ 'മാതൃഭൂമി' ഏജന്റിന് പരിക്ക്
Posted on: 01 Sep 2015
മൂവാറ്റുപുഴ: റോഡിലേക്ക് താഴ്ന്നുകിടന്ന കേബിളില്‍ മോട്ടോര്‍ ബൈക്ക് കുടുങ്ങി മാതൃഭൂമി പത്ര ഏജന്റിന് പരിക്കേറ്റു. മൂവാറ്റുപുഴ നന്ദനാര്പുരം ഏജന്റ് ഗോപാലകൃഷ്ണ കമ്മത്തിനാണ് പരിക്കേറ്റത്. മൂവാറ്റുപുഴ ശാന്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന് ഓഫീസിനു മുന്നില്‍ തിങ്കളാഴ്ച രാവിലെ 5.30-ഓടെയാണ് അപകടം നടന്നത്. രാവിലെ ബൈക്കില്‍ പത്ര വിതരണത്തിനെത്തിയതായിരുന്നു ഗോപാലകൃഷ്ണന്.
ഇവിടെ റോഡിനു കുറുകെ നാലടിയോളം താഴ്ന്ന് കിടന്ന കേബിളില്‍ ബൈക്ക് കുടുങ്ങുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് തെറിച്ച് റോഡില്‍ വീണ ഗോപാലകൃഷ്ണന് കാര്യമായ പരിക്കുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.
മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കേബിള്‍ താഴ്ന്നുകിടക്കുന്നതു സംബന്ധിച്ച് വാര്‍ഡ് മെമ്പറടക്കം പലവട്ടം പരാതി അറിയിച്ചിട്ടും നടപടി ഒന്നുമുണ്ടായില്ല.
ഇതാണ് പത്ര വിതരണത്തിനെത്തിയ ആള്‍ക്ക് അപകടമായത്. കേബിള്‍ കമ്പനിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.