മേല്‍പ്പാലത്തിന് അംഗീകാരം
Posted on: 01 Sep 2015
ആലുവ: നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാന്‍ ഗവ. ആശുപത്രി കവലയിലെ ടാക്സി സ്റ്റാന്‍ഡില്‍ നിന്ന് ബോയ്സ് സ്കൂള്‍ പരിസരത്തേക്ക് മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന ഭേദഗതിക്ക് അംഗീകാരം ലഭിച്ചു. ആലുവ പ്രസ് ക്ലബ് നടത്തിയ ബജറ്റ് അവലോകന ചര്‍ച്ചയിലാണ് കാലങ്ങളായുള്ള ഈ ആവശ്യം വീണ്ടും ഉയര്‍ന്നുവന്നത്. പ്രസ് ക്ലബ് മന്ദിരത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിന് നടപടിയെടുക്കാനും തീരുമാനമായെന്ന് ചെയര്മാന് എം.ടി. ജേക്കബ്ബ് പറഞ്ഞു.