കടന്നുപോയത് വിലക്കയറ്റമില്ലാത്ത ഓണം: മന്ത്രി അനൂപ് ജേക്കബ്‌

Posted on: 01 Sep 2015കാലടി: പച്ചക്കറിയുടെ ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ മലയാളികള്‍ക്ക് വിലക്കയറ്റമില്ലാത്ത ഓണം ആഘോഷിക്കാനായതായി മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പണിത രണ്ട്് അങ്കണവാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ആഭ്യന്തര ഉത്പ്പാദനം വര്‍ധിച്ചതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു.തദ്ദേശീയമായി ഉത്പ്പാദിപ്പിച്ച വിഷ രഹിതമായ പച്ചക്കറി ന്യായവിലയില്‍ ലഭ്യമാക്കാനുമായി-മന്ത്രി പറഞ്ഞു
പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ ചെങ്ങാട്ട് അധ്യക്ഷനായി. പൊതുസമ്മേളനം ജോസ് തെറ്റയില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ജോയ് അവോക്കാരന്‍,പി.ടി.പോള്‍, ഷേര്‍ളി ജോസ്, ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.മുന്‍ എം.എല്‍.എ മാരായ ജോണി നെല്ലൂര്‍, പി.ജെ.ജോയി എന്നിവര്‍ പുരസ്‌കാര വിതരണം നടത്തി.

More Citizen News - Ernakulam