ഹജ്ജ് ; കൂടുതല്‍ ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്റ്റോപ്പ്‌

Posted on: 01 Sep 2015ആലുവ: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ആലുവ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ തീവണ്ടികള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സി. ബാലകൃഷ്ണന്‍ അറിയിച്ചു.
12085 ജനശതാബ്ദി, 12081 ജനശതാബ്ദി, 12201 ലോകമാന്യതിലക്, ആഴ്ചയില്‍ മാത്രം സര്‍വീസ് നടത്തുന്ന മൂന്ന് തീവണ്ടികള്‍ എന്നിവയ്ക്കാണ് സ്റ്റോപ്പ്. കോഴിക്കോട്ടു നിന്നുള്ള ഇന്റര്‍സിറ്റിയും ആലുവയില്‍ നിര്‍ത്തും.
പ്രായമേറിയ തീര്‍ത്ഥാടകര്‍ ഉള്ളതിനാല്‍ അവര്‍ക്ക് ഇറങ്ങുന്നതിനും കയറുന്നതിനും സമയമനുവദിക്കുമെന്ന് സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.

More Citizen News - Ernakulam