ദേശീയ പണിമുടക്ക്; ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി
Posted on: 01 Sep 2015
നെടുമ്പാശ്ശേരി: ദേശീയ പണിമുടക്കിന് മുന്നോടിയായി കേരള സിവില്‍ ഏവിയേഷന്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി. ) ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി.നെടുവന്നൂര്‍ കവലയില്‍ നടന്ന സമ്മേളനം അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.യൂണിയന് പ്രസിഡന്റ് വി.പി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് നെടുമ്പാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി,
ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി എന്‍.എം.അമീര്‍, ആനന്ദ് ജോര്‍ജ്, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി മധു, കെ.വി. പൗലോസ്, കെ.ടി.കുഞ്ഞുമോന്, ജീമോന്‍ കയ്യാല എന്നിവര്‍ പ്രസംഗിച്ചു.