ക്രിസ്തുരാജാശ്രമ ദേവാലയത്തില്‍ തിരുനാളും എട്ട് നോമ്പാചരണവും

Posted on: 01 Sep 2015അങ്കമാലി: കറുകുറ്റി ക്രിസ്തുരാജാശ്രമം ഇടവക ദേവാലയത്തില്‍ ആരോഗ്യമാതാവിന്റെ തിരുനാളും എട്ട് നോമ്പാചരണവും തുടങ്ങി. വികാരി ഫാ. ജോണി ചിറയ്ക്കല്‍ കൊടിയേറ്റി. എട്ടാംതീയതി വരെ ദിവസവും വൈകീട്ട്്് ആറിന് ദിവ്യബലി, നൊവേന, ജപമാല, വാഴ്വ് എന്നിവയുണ്ടാകും. രണ്ടിന് രാവിലെ 6.30നുള്ള ദിവ്യബലിയെ തുടര്‍ന്ന് ദിവസം മുഴുവന്‍ ആരാധന. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ 6.30ന് ദിവ്യബലി, 4.45ന് പ്രസുദേന്തിവാഴ്ച. അഞ്ചിന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. നിജോ നെയ്യശ്ശേരി കാര്‍മികത്വം വഹിക്കും. ഫാ. വിന്‍സെന്റ് കുണ്ടുകുളം സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിതരണം.

More Citizen News - Ernakulam