സുഭാഷ്ചന്ദ്രന് നാടിന്റെ ആദരം

Posted on: 01 Sep 2015



കടുങ്ങല്ലൂര്‍: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ്ചന്ദ്രന് ജന്മനാടായ കിഴക്കേ കടുങ്ങല്ലൂര്‍ ഗ്രാമവാസികളുടെ ആദരം. കിഴക്കേ കടുങ്ങല്ലൂര്‍ സാഹിത്യപോഷിണി വായനശല കടുങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിലാണ് സുഭാഷ്ചന്ദ്രനെ ആദരിച്ചത്. സാഹിത്യകാരന്‍ പ്രൊഫ.സി.ആര്‍.ഓമനക്കുട്ടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സുഭാഷ്ചന്ദ്രന് പുരസ്‌കാരം നല്‍കുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് വാസു അധ്യക്ഷത വഹിച്ചു. കെ.ശശികുമാര്‍, പ്രൊഫ.ഇ.എസ്.സതീശന്‍, തങ്കം, കെ.പി.ദിവാകരന്‍നായര്‍, കെ.എന്‍.ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam