അയ്യന്‍കാളി ജന്മദിന വാരാഘോഷം സമാപിച്ചു

Posted on: 01 Sep 2015പെരുമ്പാവൂര്‍: കെ.പി.എം.എസ്.പെരുമ്പാവൂര്‍ യൂണിയന്‍ കമ്മിറ്റി സംഘടിപ്പിച്ച അയ്യന്‍കാളി ജന്മദിന വാരാഘോഷം സമാപിച്ചു.സമാപന സമ്മേളനം അഡ്വ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.
എം.പി.ഓമനക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി.സാജുപോള്‍ എം.എല്‍.എ. വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വി.സി.ശിവരാജന്‍, പി.െക. കുഞ്ഞയ്യപ്പന്‍, വി.കെ.വിനോദ്, കുമാരി കനകം,പൂഞ്ചേരി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഘോഷയാത്രയും നടന്നു.
കെ.പി.എം.എസ്.മുടക്കുഴ ശാഖയില്‍ പ്രസിഡന്റ് വി.പി.മണികണ്ഠന്‍ പതാക ഉയര്‍ത്തി. കെ.എം.മോഹനന്‍, ബിന്ദു മോഹനന്‍, കെ.എം.മനോജ്, കെ.വി.മണി തുടങ്ങിയവര്‍ സംസാരിച്ചു.ഓണക്കിറ്റ് വിതരണം ചെയ്തു.More Citizen News - Ernakulam