ശ്രീകൃഷ്ണജയന്തി:പതാകദിനാചരണം നടത്തി
Posted on: 01 Sep 2015
കാലടി: കാലടിയില്‍ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി പതാകദിനാചരണം നടത്തി.കുന്നത്തുനാട് എസ്.എന്‍.ഡി.പി. യൂണിയന് പ്രസിഡന്റ് കെ.കെ. കര്ണന് പതാക ഉയര്‍ത്തി.ടി.സി.ബാലസുന്ദരം അധ്യക്ഷനായി.ഉപാധ്യക്ഷന്‍ എസ്.ആര്.സുഭാഷ്,എസ്.വിജയന്, ആഘോഷപ്രമുഖ് രഞ്ജിത്,ടി.എസ്.രാധാകൃഷ്ണന്,സുധേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഞ്ഞപ്ര ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി പതാകദിനാചരണവും ഗോപൂജയും നടത്തി.ടി.കെ.ഗോപി,വി.ജി.സുധീര്‍,രാജന് നമ്പ്യാര്‍,കുഞ്ഞുക്കുട്ടന്,വേലായുധന് തുടങ്ങിയവര്‍ നേതൃത്വം നല്കി.