പണിമുടക്കില്‍ പങ്കെടുക്കും

Posted on: 01 Sep 2015കൊച്ചി: വിലക്കയറ്റം തടഞ്ഞുനിര്‍ത്തുക, പ്രതിരോധം, ഇന്‍ഷ്വറന്‍സ്, റെയില്‍വേ എന്നീ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സപ്തംബര്‍ 2 ന് നടക്കുന്ന പണിമുടക്കില്‍ കേരള എന്‍ജിഒ അസോസിയേഷന്‍ പങ്കെടുക്കും.
ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് ബി. ഗോപകുമാര്‍, ജില്ലാ സെക്രട്ടറി കെ.ഇ. കാസിം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

More Citizen News - Ernakulam