വിദ്യാര്‍ത്ഥികളും നാട്ടുകാരും കൈകോര്‍ത്തു; കുറ്റിയാര്‍ ചിറയ്ക്ക്് പുനര്‍ ജന്മമായി

Posted on: 01 Sep 2015കോലഞ്ചേരി : പൂതൃക്ക ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പാറേക്കാട്ടി കവലയില്‍ പായലും ചളിയും നിറഞ്ഞ് കിടന്നിരുന്ന കുറ്റിയാര്‍ ചിറയ്ക്ക് പുനര്‍ജന്മം
പൂതൃക്ക ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്.യൂണിറ്റാണ് നാട്ടുകാരുടെ സഹായത്തോടെ നന്നാക്കിയത്.
പ്രദേശത്തെ ഏക ശുദ്ധജല സ്രോതസ്സായ ചിറയുടെ സമീപത്തെ കിണറ്റില്‍ നിന്നുമാണ് വാര്‍ഡില്‍ കുടിവെള്ള വിതരണം നടത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിച്ച ചിറയില്‍ പിന്നീട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ചിറയാണ് സമീപത്തെ പാടശേഖരത്തിനും വെള്ളം നല്‍കി വരുന്നത്.സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ ഓണാവധിക്കാലത്തെ മാതൃകാപരമായ പദ്ധതിയായിരുന്നു ചിറ ശുചീകരണം.പ്രോഗ്രാം ഓഫീസര്‍ ബിജു.ടി.തമ്പിയുടെ നേതൃത്വത്തിലുള്ള 50 അംഗ ടീമിന് നാട്ടുകാര്‍ ഓണസ്സദ്യയും നല്‍കി.


More Citizen News - Ernakulam