ജില്ലയ്ക്ക് 32 കോടിയുടെ പദ്ധതി

Posted on: 01 Sep 2015സര്‍വശിക്ഷാ അഭിയാന്‍


കൊച്ചി: 2015-16 വര്‍ഷത്തെ സര്‍വശിക്ഷാ അഭിയാന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിനായി രൂപവത്കരിച്ച ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്നു. പ്രൊഫ. കെ.വി. തോമസ് എം.പി. എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എറണാകുളം അഡീഷണല്‍ ജില്ല മജിസ്‌ട്രേട്ട് പി. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. ലൂഡി ലൂയിസ് എംഎല്‍എ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ വാര്‍ഷിക പദ്ധതിയും ബജറ്റും അവതരിപ്പിച്ചു.
32.07 കോടി രൂപയുടെ പദ്ധതിയാണ് എറണാകുളം ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കു വേണ്ടി 137.75 ലക്ഷം രൂപയും ജില്ലയില്‍ വിവിധ സ്‌കൂളുകളിലെ മേജര്‍ അറ്റകുറ്റപ്പണികള്‍ക്കായി 12.92 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരേയും സ്‌കൂള്‍ പ്രവേശനം നേടാത്ത കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി 3.48 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സര്‍വശിക്ഷാ അഭിയാന്‍ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.എ. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam