അയ്യങ്കാളി ജയന്തിയാഘോഷിച്ചു

Posted on: 01 Sep 2015



കോലഞ്ചേരി : കേരള പുലയര്‍ മഹാസഭ വലമ്പൂര്‍ കുരിശ് ശാഖയുടെ അയ്യങ്കാളി ജയന്തിയാഘോഷങ്ങളും വിസ്മയ പഞ്ചമി സ്വയം സഹായ സംഘത്തിന്റെ വാര്‍ഷികവും നടത്തി. രാവിലെ ശാഖാ പ്രസിഡന്റ് സി.കെ.ഷൈജു പതാക ഉയര്‍ത്തി.
തുടര്‍ന്ന് ജയന്തി ദിനഘോഷയാത്രയും, കലാ കായിക മത്സരങ്ങളും, സാംസ്‌കാരിക സമ്മേളനവും നടത്തി. സെക്രട്ടേറിയറ്റ് അംഗം കെ. വിദ്യാധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോലഞ്ചേരി : കേരള പുലയര്‍ മഹാസഭ പാങ്കോട്് ശാഖയുടെ അയ്യങ്കാളി ജയന്തിയാഘോഷങ്ങള്‍ നടത്തി. ശാഖയിലെ മുതിര്‍ന്ന പൗരന്‍ ചാത്തന്‍ പതാക ഉയര്‍ത്തി. കെ.കെ.വേലായുധന്റെ അധ്യക്ഷതയില്‍ കോലഞ്ചേരി യൂണിയന്‍ സെക്രട്ടറി സന്തോഷ് മംഗലത്തു നട ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം.കെ.വേലായുധന്‍ അധ്യക്ഷനായി.സെക്രട്ടറി എം.എം.സുകു, സുമതി തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഘോഷയാത്രയും നടത്തി.


More Citizen News - Ernakulam