മോറക്കാല സെന്റ് മേരീസില്‍ മധുരം മലയാളം തുടങ്ങി

Posted on: 01 Sep 2015



കിഴക്കമ്പലം : മോറക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമിയും പള്ളിക്കര ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് നടപ്പാക്കുന്ന മധുരം മലയാളംപദ്ധതി ആരംഭിച്ചു.
സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റും അധ്യാപകനുമായ പി. വി. ജേക്കബ് സ്‌കൂള്‍ ലീഡര്‍ മാത്യു വര്‍ഗീസിന് മാതൃഭൂമി പത്രം നല്കി നിര്‍വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ വി. ജെ. ഐസക് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സണ്ണി പോള്‍, ഹെഡ്മാസ്റ്റര്‍ ജോസ് മാത്യു, അധ്യാപികമാരായ ജയ, സൂസന്‍ എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam