ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഹര്‍ജി

Posted on: 01 Sep 2015കൊച്ചി: മുന്‍ അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാത്തതാണ് ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തിന് കാരണമെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. ഇ. മൈതീന്‍ കുഞ്ഞ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മരിച്ചവരുടെ വീട്ടുകാര്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും പള്ളുരുത്തി സ്വദേശിയായ ദിലീപ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യമുണ്ട്.
2011 ആഗസ്ത് 25-ന് സര്‍ക്കാറില്‍ സമര്‍പ്പിക്കപ്പെട്ട ഇ. മൈതീന്‍ കുഞ്ഞ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 22 ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഫോര്‍ട്ട് കൊച്ചി ബോട്ടപകടം ഒഴിവാക്കാനാകുമായിരുന്നു. ഹര്‍ജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.

More Citizen News - Ernakulam