കുസാറ്റ് എം.ടെക് ഫലം : ഒന്നും മൂന്നും റാങ്കുകള്‍ ടിസ്റ്റിന്
Posted on: 01 Sep 2015
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) എംടെക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷയില്‍ ഒന്നും മൂന്നും റാങ്കുകള്‍ ആരക്കുന്നത്തെ ടോക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (ടിസ്റ്റ്) വിദ്യാര്‍ത്ഥികള്‍ നേടി. 2013-15 ബാച്ച് വിദ്യാര്‍ത്ഥികളാണ് തെര്‍മല്‍ എന്‍ജിനീയറിംഗില്‍ സ്പെഷലൈസേഷനോടെ റാങ്കുകള്‍ സ്വന്തമാക്കിയത്. ലിസി ലോമി, മുകലേല്‍ ഐപ് ലോമി ദമ്പതിമാരുടെ മകന് എല്‍ദോസ് ലോമിക്കാണ് ഒന്നാം റാങ്ക്. മിനി ശങ്കര്‍, വിദ്യാശങ്കര്‍ എ.ആര്. ദമ്പതിമാരുടെ മകന് വിഷ്ണു ശങ്കര്‍ മൂന്നാം റാങ്കും നേടി.