ബോട്ട് ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് നഗരസഭ ഒരു ലക്ഷം രൂപ നല്‍കും

Posted on: 01 Sep 2015



കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 10,000 രൂപ വീതവും രക്ഷാപ്രവര്‍ത്തനത്തിനിടെ ഗുരുതരമായ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശി ഇക്ബാലിന് 50,000 രൂപയും മേയറുടെ റിലീഫ് ഫണ്ടില്‍ നിന്ന് സഹായം നല്‍കാന്‍ നഗരസഭ തീരുമാനിച്ചു. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് മേയറുടെ ചേംബറില്‍ കൂടിയ അടിയന്തര സര്‍വകക്ഷി യോഗമാണ് തീരുമാനം എടുത്തത്.

More Citizen News - Ernakulam