ദേശീയ പണിമുടക്കില്‍ ഐ.ടി. തൊഴിലാളികള്‍ പങ്കെടുക്കും

Posted on: 01 Sep 2015



കൊച്ചി: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടത്തുന്ന ദേശീയ പണിമുടക്കില്‍ ഐ.ടി. തൊഴിലാളികളും പങ്കെടുക്കും. ഐ.ടി. മേഖലയില്‍ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഐ.ടി. മേഖലയെ സംരക്ഷിക്കുന്നതിനുമായി എല്ലാ ഐ.ടി. തൊഴിലാളികളും പണിമുടക്കുമായി സഹകരിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഐ.ടി. എംപ്ലോയീസ് (സിഐടിയു) സംസ്ഥാന പ്രസിഡന്റ് എം.എം. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി എ.ഡി. ജയന്‍ എന്നിവര്‍ അറിയിച്ചു.

More Citizen News - Ernakulam