പാര്‍ലമെന്റ് സ്തംഭനത്തില്‍ ബി.ജെ.പി.യുടെ പ്രതിഷേധ കൂട്ടായ്മകള്‍

Posted on: 01 Sep 2015കൊച്ചി: പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ്-ഇടതുപക്ഷ കൂട്ടായ്മയ്‌ക്കെതിരെ ബിജെപി 'പ്രതിഷേധ കൂട്ടായ്മ'കള്‍ സംഘടിപ്പിക്കുന്നു. ഒന്‍പത് കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും. സപ്തംബര്‍ ഒന്നിന് 5ന് ഹൈക്കോര്‍ട്ട് ജങ്ഷനിലും 6 മണിക്ക് തോപ്പുംപടിയിലും 7 മണിക്ക് പള്ളുരുത്തിയിലും നടക്കുന്ന പരിപാടികള്‍ ഡല്‍ഹി എം.പി. മഹേഷ് ഗിരി ഉദ്ഘാടനം ചെയ്യും.
സപ്തംബര്‍ 3ന് രാവിലെ 10ന് അങ്കമാലിയിലും വൈകീട്ട് 5ന് പാതാളം ജങ്ഷനിലും 6.30ന് അത്താണിയിലും നടത്തുന്ന പരിപാടിയില്‍ കെ.പി. സിങ് എം.പി. പങ്കെടുക്കും.

More Citizen News - Ernakulam