കൃഷ്ണപിള്ള സ്മാരകം: അന്വേഷണത്തിന് ഒരു മാസം കൂടി തേടി

Posted on: 01 Sep 2015



കൊച്ചി: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി. ജി. ശ്രീധരനെയാണ് നിയോഗിച്ചിട്ടുള്ളത്. അന്വേഷണം ആരംഭിച്ചെന്നും പൂര്‍ത്തിയാക്കാന്‍ 30 ദിവസം കൂടി അനുവദിക്കണമെന്നുമാണ് പത്രികയില്‍ പറയുന്നത്.
കോടതി ഇത് ചൊവ്വാഴ്ച പരിഗണിക്കും. സ്മാരകം തകര്‍ത്ത സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലതീഷ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.

More Citizen News - Ernakulam