ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം

Posted on: 01 Sep 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും.
സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ്, കോര്‍പ്പറേഷന്‍ പാര്‍ട്ടി സെക്രട്ടറി സി.കെ. മണിശങ്കര്‍, ജില്ലാ സെക്രേട്ടറിയറ്റ് അംഗം ജോണ്‍ ഫെര്‍ണാണ്ടസ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം ടി.കെ. വത്സന്‍, കൊച്ചി ഏരിയ സെക്രട്ടറി കെ.ജെ. മാക്‌സി, പള്ളുരുത്തി ഏരിയ സെക്രട്ടറി പി.എ. പീറ്റര്‍, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍, മറ്റ് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

More Citizen News - Ernakulam