ഒടുവില്‍ പുള്ളുവന്‍ പാട്ട് റേഷന്‍ കാര്‍ഡില്‍

Posted on: 01 Sep 2015കൊച്ചി: ഇനി പുള്ളുവന്‍ സമുദായത്തില്‍ പെട്ടവര്‍ക്ക് തങ്ങളുടെ തൊഴിലായി പുള്ളുവന്‍ പാട്ട് റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്താം. പണ്ട് തൊഴില്‍ പുള്ളുവന്‍ പാട്ട്, അല്ലെങ്കില്‍ സര്‍പ്പം പാട്ട് എന്ന് റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്താമായിരുന്നു. എന്നാല്‍ പുതിയ കാര്‍ഡില്‍ ഇതിന് അവസരമുണ്ടായില്ല. കൂലിപ്പണിയെന്നോ സ്വയം തൊഴിലെന്നോ രേഖപ്പെടുത്താനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. ഇതിനെതിരെ പുള്ളുവന്‍ ക്ഷേമസഭ അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവുണ്ടായത്.

More Citizen News - Ernakulam