അയ്യന്‍ കാളി ജയന്തി ആഘോഷം

Posted on: 01 Sep 2015



കിഴക്കമ്പലം: കെ.പി.എം.എസ്. പഴങ്ങനാട് ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍ കാളിയുടെ ജന്മദിനാഘോഷം കെ.പി.വൈ.എം. സംസ്ഥാന കമ്മിറ്റിയംഗം ചിക്കൂസ് രാജു ഉദ്ഘാടനം ചെയ്തു.
ശാഖാ വൈസ് പ്രസിഡന്റ് എം.സി.സോമന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കലാകായിക മത്സരങ്ങളും ഘോഷയാത്രയും നടന്നു. അര്‍ജുന്‍ സുപ്രന്‍, ടി.എ.പളളി, കെ.എ.കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


More Citizen News - Ernakulam