രാമമംഗലം - ചൂണ്ടി റോഡില്‍ യൂത്ത് അസോസിയേഷന്റെ ശ്രമദാനം

Posted on: 01 Sep 2015



പിറവം: വെട്ടിത്തറ സെന്റ് മേരീസ് യാക്കോബായ പളളി യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍
രാമമംഗലം - ചൂണ്ടി റോഡില്‍ ശ്രമദാനം നടത്തി. കാല്‍നട യാത്രയ്ക്ക് പോലും കൊള്ളാത്ത നിലയില്‍ തകര്‍ന്ന രാമമംഗലം കുടുംബനാട് മുതല്‍ ബഥനി പള്ളി വരെയുളള ഭാഗത്ത് അസോസിഷേന്‍ പ്രവര്‍ത്തകര്‍ റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്തി.
ശ്രമദാനത്തിന് ഭാരവാഹികളായ ഷൈസണ്‍ ചാക്കോ, ജസ്റ്റിന്‍ ജോര്‍ജ്, ബേസില്‍ സ്‌കറിയ, ബിബിന്‍ സ്‌കറിയ, ജിനു പൗലോസ്, ബിജോ പി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.




More Citizen News - Ernakulam