പ്രചോദന ഓണം ആഘോഷിച്ചു

Posted on: 01 Sep 2015പിറവം : കുട്ടികളുടെ കൂട്ടായ്മയായ പ്രചോദന പിറവം പെരിയപ്പുറത്ത് ഓണം ആഘോഷിച്ചു.
കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി വിനോദ - കലാ മത്സരങ്ങള്‍ നടത്തി.
സാംസ്‌കാരിക സമ്മേളനം പ്രശസ്ത ചെറുകഥാകൃത്ത് മാതൃഭൂമി ചീഫ് - സബ് എഡിറ്റര്‍ സി. പി. ബിജു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ െൈകയഴുത്ത് മാസിക അശ്വിന്‍ രമണന് നല്‍കി സി. പി. ബിജു പ്രകാശനം ചെയ്തു.പ്രചോദന ജില്ലാ സമിതിയംഗം അഞ്ജലി സുരേന്ദ്രന്‍ അധ്യക്ഷയായി. മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല കെ. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജെസി റോയി സമ്മാനങ്ങള്‍ വിതരണം ചെയ്തു


More Citizen News - Ernakulam