പണിമുടക്ക് ഉപേക്ഷിച്ചിട്ടില്ല; നീട്ടിവെച്ചതാണെന്ന് ബി.എം.എസ്.

Posted on: 01 Sep 2015



കൊച്ചി: കേന്ദ്ര തൊഴില്‍ നയങ്ങളടക്കമുള്ളവയ്‌ക്കെതിരായ സമരം ഉപേക്ഷിച്ചിട്ടില്ലെന്നും പണിമുടക്ക് തത്കാലത്തേക്ക് നീട്ടിവെയ്ക്കുകയാണ് ചെയ്തതെന്നും ബി.എം.എസ്.
സംയുക്ത ട്രേ!ഡ് യൂണിയന്‍ സമിതി ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിപക്ഷവും കേന്ദ്രം അനുഭാവപൂര്‍വം അംഗീകരിച്ച സാഹചര്യത്തിലാണിതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സമരക്കാര്‍ ഉന്നയിച്ച 12 ഇന ആവശ്യങ്ങളില്‍ ഏഴും കേന്ദ്രം അംഗീകരിച്ചു. ഇതിനു ശേഷവും മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകുന്നത് രാഷ്ട്രീയപ്രേരിതമാണ്. അഞ്ചംഗ മന്ത്രിതല സമിതിക്ക് ആറ് മാസം സമയം നല്‍കുകയാണെന്നും തീരുമാനങ്ങള്‍ അനുകൂലമാകാത്ത പക്ഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
തൊഴിലാളി നേതാക്കളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ സന്നദ്ധത തന്നെ പ്രതീക്ഷ നല്‍കുന്നതാണ്. മുമ്പിത് ഉണ്ടായിട്ടില്ല. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സ്വാഭാവികമായി സമയം ആവശ്യമുണ്ട്, അത് നല്‍കുക മാത്രമാണ് ചെയ്തതതെന്നും ബി.എം.എസ്. ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആര്‍. രഘുരാജ്, ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

More Citizen News - Ernakulam