നാളെ വാഹനമിറക്കരുതെന്ന് സമരക്കാര്‍; ഹജ്ജുകാര്‍ക്ക് ഇളവ്‌

Posted on: 01 Sep 2015കൊച്ചി: ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ദ്ധരാത്രി വരെ നടക്കുന്ന പണിമുടക്ക് അതി ശക്തമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും ഇവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറക്കാമോ എന്ന ചോദ്യത്തിന് ഒരു ചക്രവും ഇറക്കാതെയുള്ള സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്ന് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക്, സെസ്, തുറമുഖം, ഐ.ഒ.സി. എന്നിവിടങ്ങളിലെല്ലാം പണിമുടക്കുണ്ടാകും.
ഹജ്ജ് തീര്‍ത്ഥാടകരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ പറഞ്ഞു. കൂടാതെ പാല്‍, പത്രം, ആസ്​പത്രി, വിവാഹം, മരണം, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയ്ക്കും പതിവ് പോലെ ഇളവുണ്ടാകും.

More Citizen News - Ernakulam