ബി.ജെ.പി. സൗജന്യ ഓണക്കിറ്റ് വിതരണം നടത്തി

Posted on: 31 Aug 2015



കൊച്ചി: ബി.ജെ.പി. എറണാകുളം സെന്‍ട്രല്‍ ഏരിയ കമ്മിറ്റിയുടെയും എറണാകുളം സൗത്ത് 62-ാം ഡിവിഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം നടത്തി. എറണാകുളം സൗത്ത് ജങ്ഷനില്‍ കൂടിയ യോഗം മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
സൗജന്യ ഓണക്കിറ്റ് വിതരണം ബി.ജെ.പി. സെന്‍ട്രല്‍ ഏരിയ പ്രസിഡന്റ് വി. ഉപേന്ദ്രനാഥ പ്രഭു നിര്‍വഹിച്ചു.
ബി.ജെ.പി. 62-ാം ഡിവിഷന്‍ പ്രസിഡന്റ് പി. വിഷ്ണു, ഡിവിഷന്‍ കമ്മിറ്റിയംഗങ്ങളായ ആന്റണി, വിനു കെ.എം., കിരണ്‍ എം., സിബി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam